മൊഗ്രാൽ. മഞ്ചേശ്വരം മണ്ഡലത്തിലെ വോട്ടർ പട്ടിക ശുദ്ധീകരണ പ്രക്രിയയുടെ ഭാഗമായി മൊഗ്രാലിലെ 162,163 ബൂത്തുകളിലെ വോട്ടർമാരുമായി ജില്ലാ കലക്ടർ കെ.ഇമ്പശേഖർ ഐ.എ.എസ് സംവദിച്ചു.
മൊഗ്രാൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു ചടങ്ങ്.
വോട്ടർപട്ടികപരിശോധിക്കുന്നതിനും, മരിച്ചുപോയ വരെ പട്ടികയിൽ നിന്ന് നീക്കം ചെയ്യുന്നതിനും,രാജ്യത്തെ ജനാധിപത്യ പ്രക്രിയയിൽ തെരഞ്ഞെടുപ്പുകളിൽ വോട്ടിംഗ് ശതമാനം വർധിപ്പിക്കുന്നതിനുമാണ് മണ്ഡലങ്ങൾ തോറും ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ഇത്തരത്തിൽ പരിപാടി സംഘടിപ്പിക്കുന്നത്.
കലക്ടർ കെ. ഇമ്പശേഖർ ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. സ്വീപ് നോഡൽ ഓഫീസർ സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. എ.ഡി.എം നവീൻ ബാബു അധ്യക്ഷനായി. ഡെപ്യൂട്ടി കലക്ടർ അജേഷ്,വില്ലേജ് ഓഫീസർ ഹാരിസ്,വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് സിദ്ദിഖ് അലി മൊഗ്രാൽ (ജെ.ഡി.എസ് ) ബി.എൻ മുഹമ്മദലി( മുസ് ലിം ലീഗ് ) നാസർ മൊഗ്രാൽ (കോൺഗ്രസ്) റിയാസ് മൊഗ്രാൽ (സി.പി.ഐ.എം) അബ്ബാസ് നടുപ്പളം (എൻ.സി.പി ) പിടിഎ പ്രസിഡൻ്റ് എ.എം സിദ്ദിഖ് റഹ്മാൻ, എം മാഹിൻ മാസ്റ്റർ, പഞ്ചായത്ത് അംഗം കൗലത്ത് ബീബി, ബൂത്ത് ബി.എൽ.ഒമാരായ കെ. മുഹമ്മദ് കുഞ്ഞി മാസ്റ്റർ, ഗോപാലകൃഷ്ണ, റവന്യൂ ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടികളിലെ ബൂത്ത് ഏജന്റ്മാർ തുടങ്ങിയവർ സംബന്ധിച്ചു. 100 വയസ് പിന്നിട്ട് ഇപ്പോഴും വോട്ടവകാശം വിനിയോഗിച്ചുകൊണ്ടിരിക്കുന്ന മൊഗ്രാലിലെ അബ്ദുല്ലയെ ആദരിച്ചു. മഞ്ചേശ്വരം തഹ സിൽദാർ സജി ടി നന്ദി പറഞ്ഞു.

