കോട്ടയം: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ്റെ സംസ്കാരം കോട്ടയം കാനത്തെ കൊച്ചുകളപ്പുരയിടം വീട്ടുവളപ്പില്‍ നടന്നു.
വീടിന്റെ തെക്കുവശത്തെ പുളിമരച്ചുവട്ടില്‍ പിതാവ് വി.കെ. പരമേശ്വരന്‍ നായര്‍ക്ക് ചിതയൊരുക്കിയ സ്ഥലത്തോട് ചേര്‍ന്നാണ് കാനത്തിനും അന്ത്യവിശ്രമം ഒരുക്കിയത്. മകന്‍ സന്ദീപ് ചിതക്ക് തീ കൊളുത്തി. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.
സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജ, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ. നാരായണ, ബിനോയ് വിശ്വം, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, സി.പി.ഐ തമിഴ്‌നാട്, കര്‍ണാടക സംസ്ഥാന സെക്രട്ടറിമാര്‍, വിവിധ രാഷ്ട്രീയസാമൂഹികസാംസ്‌കാരിക നേതാക്കള്‍ എന്നിവര്‍ കാനത്തിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ ഞായറാഴ്ച വാഴൂരിലെ വസതിയിലെത്തി.

