കാസർക്കോട്. കുമ്പള പഞ്ചായത്തിലെ കഞ്ചിക്കട്ട പാലം വഴിയുള്ള വാഹനഗതാഗതം പൂർണമായി നിരോധിച്ച് ജില്ലാ കലക്ടർ കെ ഇമ്പശേഖർ ഉത്തരവായി. പാലത്തിൻ്റെ കോൺക്രീറ്റ് തൂണുകൾ ക്ഷയിച്ച് തുരുമ്പിച്ചു ഇരുമ്പ് കമ്പികൾ പുറത്തു കാണുന്ന അവസ്ഥയിലാണുള്ളത്. പാലത്തിൻ്റെ കൈവരികൾ തകർന്നിട്ടുള്ളതിനാൽ ഇതുവഴിയുള്ള യാത്ര അപകട സാധ്യതയുളവാക്കുന്നതാണ്,
ഈ സാഹചര്യത്തിലാണ് കഞ്ചിക്കട്ട പാലത്തിൻ്റെ ശോചനീയാവസ്ഥ പരിഗണിച്ച് ദുരന്തനിവാരണ നിയമം 2005 വിവിധ വകുപ്പുകൾ പ്രകാരം ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ കെ. ഇമ്പശേഖർ ഗതാഗതം നിരോധിച്ച ഉത്തരവിട്ടത്.

