മുംബൈ. ബോംബൈ കേരള മുസ് ലിം ജമാഅത്ത് പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി, പഴയ കാല ജമാഅത്ത് നേതാക്കളുടെയും പ്രവർത്തകരുടെയും സംഗമം "ഓർമച്ചെപ്പ് " ഗതകാല സ്മരണകൾ അയവിറക്കുന്നതായി മാറി.
യു.കെ, യു.എസ്, പോളണ്ട്, ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള പഴയ കാല പ്രവർത്തകർ ഒരിക്കൽ കൂടി ഒത്തുചേർന്നപ്പോൾ ഇത് അവിസ്മരണീയ മുഹൂർത്തമായി മാറി.
പല ദിക്കുകളിൽ നിന്നുള്ളവർ അവരുടെ പഴയ കാല അനുഭവങ്ങളും ജീവിത കഥകളും വിവരിച്ചപ്പോൾ പലരുടെയും കണ്ണുകൾ ഈറനണിഞ്ഞു.
രാവിലെ 10ന് കേരള മഹലിനു സമീപം ബിസ്തി മുല്ലയിലെ ഖാച്ചി സുന്നി മുസ് ലിം ജമാഅത്ത് ഹാളിൽ നടന്ന പരിപാടി കെ.സി ഷുക്കൂർ ഉദ്ഘാടനം ചെയ്തു. സിറാജുദ്ധീൻ മുസ് ലിയാർ പ്രാർത്ഥന നടത്തി. അസീസ് മാണിയൂർ പ്രസിഡീയം നിയന്ത്രിച്ചു.അബൂട്ടി മാഷ് ശിവപുരം മുഖ്യാതിഥിയായി. ഇ.എം ബഷീർ സ്വാഗതം പറഞ്ഞു.ടി.കെ.സി മുഹമ്മദലി ഹാജി,പ്രസിഡൻ്റ് വി.എ ഖാദർ ഹാജി, ജന.സെക്രട്ടറി കെ.പി മൊയ്തുണ്ണി, ട്രഷറർ എം.എ ഖാലിദ്, വാക്മാൻ മഹ്മൂദ് ഹാജി, പി.പി കുഞ്ഞബ്ദുല്ല, കെ.പി അബ്ദുൽ ഗഫൂർ,ഇമ്പിച്ചി മൊയ്തി സംസാരിച്ചു.

