തിരുവനന്തപുരം.കെ.എസ്.ആർ.ടി.സിയിൽ വമ്പിച്ച മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമെന്ന് തുറന്ന് പറഞ്ഞ്
നിയുക്തമന്ത്രി കെ.ബി ഗണേഷ് കുമാർ. കെ.എസ്.ആർ.ടി.സിയിൽ നിന്ന് ഒരു പൈസ പോലും മോഷ്ടിക്കാമെന്ന് ആരും സ്വപ്നം കാണേണ്ടെന്നും വരുമാനച്ചോർച്ചയടക്കം എല്ലാവിധ ചോർച്ചകളും അടയ്ക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അത്ഭുതങ്ങൾ പ്രവർത്തിക്കാമെന്നൊന്നും പറയുന്നില്ല. ജനങ്ങളുടെ പിന്തുണയുണ്ടെങ്കിൽ, തൊഴിലാളികളുടെ പിന്തുണയുണ്ടെങ്കിൽ നമുക്ക് എന്തെങ്കിലുമൊക്കെ ചെയ്യാൻ പറ്റും. പൊതുഗതാഗത രംഗത്ത് മാറ്റങ്ങൾ വരുത്താൻ പറ്റും. ഗതാഗത വകുപ്പാണെന്നാണ് പറഞ്ഞത്. അതുകൊണ്ട് തീർച്ചയായും ചെയ്യാൻ പറ്റുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു

