തിരുവനന്തപുരം.അഹമദ് ദേവർകോവിൽ വഹിച്ചിരുന്ന തുറമുഖ വകുപ്പ് കടന്നപ്പള്ളി രാമചന്ദ്രന് നൽകില്ല.
തുറമുഖത്തിനു പകരമായി വി.എന്‍.വാസവൻ വഹിച്ചിരുന്ന റജിസ്‌ട്രേഷന്‍ വകുപ്പ് കടന്നപ്പള്ളിക്ക് നല്‍കി. തുറമുഖ വകുപ്പ് വി.എന്‍.വാസവനു കൈമാറി. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് രാമചന്ദ്രന്‍ കടന്നപ്പള്ളിയായിരുന്നു തുറമുഖ മന്ത്രി. വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് ഘടകകക്ഷിയില്‍നിന്ന് തുറമുഖ വകുപ്പ് സിപിഎം ഏറ്റെടുത്തത്.
റജിസ്‌ട്രേഷനു പുറമേ മ്യൂസിയവും പുരാവസ്തു വകുപ്പും ആര്‍ക്കീവ്‌സും രാമചന്ദ്രന്‍ കടന്നപ്പള്ളിക്കു നല്‍കി. ഗണേഷ് കുമാറിന് റോഡ് ട്രാന്‍സ്‌പോര്‍ട്ട്, മോട്ടര്‍ വെഹിക്കിള്‍, വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് വകുപ്പുകള്‍ നല്‍കി. ആഗ്രഹമുണ്ടായിരുന്ന സിനിമ വകുപ്പ് നല്‍കിയില്ല. ആ വകുപ്പ് സജി ചെറിയാന്റെ അധികാരത്തില്‍ തുടരും.
രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പുതിയ മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

