ബദിയടുക്ക.പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിലെ കുട്ടികളെയും രക്ഷിതാക്കളെയും സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ട്, അവരുടെ കഴിവുകൾ പൊതുസമൂഹത്തിന് മുന്നിൽ പ്രകടിപ്പിച്ച്
ആത്മവിശ്വാസം വളർത്തിയെടുക്കാനും അവരെ അഭിനന്ദിക്കുവാനുമുള്ള വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെ സമഗ്ര കേരള കാസർകോട് , പ്രാദേശിക പ്രതിഭാ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന തനത് പരിപാടിയാണ് പ്രതിഭോത്സവം.
ഇതിൻ്റെ ഭാഗമായി ബദിയടുക്ക പഞ്ചായത്തിൽ പ്രവർത്തിക്കുന്ന കൊറഗ കോളനി പ്രാദേശിക പ്രതിഭാ കേന്ദ്രത്തിൽ രക്ഷിതാക്കളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. ഇവരെ അഭിനന്ദിക്കുകയും മികവ് തെളിയിച്ച കുട്ടികളെയും രക്ഷിതാക്കളെയും ബി.ആർ.സി തല പ്രതിഭോത്സവത്തിലേക്ക് തെരഞ്ഞെടുക്കുകയും ചെയ്തു.സാമൂഹിക സാംസ്കാരിക മേഖലകളിൽ നിന്നുള്ളവരുടെ സഹകരണം കൂടുതൽ മികവേകി.
കുമ്പള ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ജയറാം ജെ ,പി.ടി.എ അംഗങ്ങളായ മുഹമ്മദ് കരോടി,രാമ പെർഡാല ,എൻ. എച്ച്.എസ്.എസ് അധ്യാപകനായ രാജേഷ് , ഇ.വി പ്രകാശൻ , സി.ആർ.സി.സി മാരായ മമത ,ഭാരതി എന്നിവർ പങ്കെടുത്തു.

