കോട്ടയം. വീട്ടിലെ ജോലിക്കാരിയായിരുന്ന യുവതിയുടെ സ്വർണാഭരണം കവർന്ന കേസിൽ മൂന്നുപേര്‍ പിടിയില്‍. എറണാകുളം മരട് ആനക്കാട്ടില്‍ ആഷിക് ആന്റണി, ഭാര്യ നേഹാ രവി, ആലപ്പുഴ അരൂരിലെ അര്‍ജുൻ എന്നിവരെയാണ് വെസ്റ്റ് പൊലിസ് അറസ്റ്റ് ചെയ്തത്.
കോട്ടയം അയ്മനം സ്വദേശിനിയായ വീട്ടമ്മയുടെ രണ്ടുപവന്റെ മാലയാണ് മോഷ്ടിച്ചത്. ഒക്ടോബര്‍ 16നായിരുന്നു സംഭവം. വീട്ടമ്മ ആഷിക് ആന്റണിയുടെ വീട്ടില്‍ വീട്ടുജോലി ചെയ്തുവരികയായിരുന്നു. ഈ വകയില്‍ കൂലി കുടിശ്ശികയുമുണ്ടായി. കൈയ്യില്‍ പണമില്ലാത്തതിനാല്‍ വീട്ടിലെ ടി.വി എടുത്തിട്ട് ശമ്പളക്കുടിശ്ശിക കുറച്ച് 8000 രൂപ തരണമെന്ന് ആഷിക് വീട്ടമ്മയെ അറിയിച്ചു. വീട്ടമ്മ ഇതു സമ്മതിച്ചതോടെ ടി.വി ഫിറ്റ് ചെയ്യുന്നതിനായി ആഷികും ഭാര്യ നേഹയും ഇവരുടെ സുഹൃത്ത് അര്‍ജുനും അയ്മനത്തെ വീട്ടിലെത്തി
ടി.വി. ഫിറ്റ് ചെയ്യുന്നതിനിടെ വീട്ടമ്മയുടെ മുറിയില്‍ സൂക്ഷിച്ചിരുന്ന മാല മോഷ്ടിച്ചെന്നാണ് ആരോപണം. വീട്ടമ്മയുടെ പരാതിയില്‍ കോട്ടയം വെസ്റ്റ് പൊലിസ് കോസെടുത്തു. മൂവരെയും കോടതി റിമാന്‍ഡ് ചെയ്തു

