മുംബൈ.സംഘർഷ ഭരിതമായ കാലത്ത് പരസ്പര സ്നേഹവും സഹകരണവും സമന്വയിപ്പിച്ച് മുന്നോട്ട് പോകണമെന്നും അത്തരം സന്ദർഭങ്ങൾക്ക് മനുഷ്യത്വത്തിൻ്റെ മൂല്യങ്ങൾ കൈവരുന്നതായും ഇ.ടി. മുഹമ്മദ് ബഷീർ എം.പി പറഞ്ഞു.
ബോംബൈ കേരള മുസ് ലിം ജമാ അത്ത് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം മുംബൈ ഹജജ് ഹൗസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
ജമാഅത്ത് പ്രസിഡൻ്റ് വി.എ കാദർ ഹാജി അധ്യക്ഷനായി.
ജന.സെക്രട്ടറി കെ.പി മൊയ്തുണ്ണി സ്വാഗതം പറഞ്ഞു.
പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ പ്രാർത്ഥന നടത്തി. എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ, രാജ് മോഹൻ ഉണ്ണിത്താൻ എം.പി, എം.എൽ.എമാരായ എ.കെ.എം അഷ്റഫ്, സി.എച്ച്.കുഞ്ഞമ്പു, മുൻ എം.എൽ.എ കെ.എം ഷാജി,മുംബൈ ഡി.സി.പി പ്രവീൺ മുണ്ടേ സാബ്, ഡോ.വി നായക്, പല്ലവി ശാപ്ലെ,ഡേവിഡ്, ടി.കെ.സി മുഹമ്മദലി ഹാജി, സി.എച്ച്.അബ്ദുൽ റഹിമാൻ, ട്രഷറർ എം.എ ഖാലിദ്, ടി.എ ഖാലിദ്, നിദ്ധീഖ്, കറാമ ഇബ്രാഹീം സംസാരിച്ചു.

