സൂറത്ത്.ഗുജറാത്തിലെ മദ്യ നയത്തിൽ ഇളവ് വരുത്തി സർക്കാർ.ഇനി മതിവരോളം മദ്യപിക്കാം.
മദ്യനിരോധന നയത്തില്‍ നിന്നാണ് ഗുജറാത്ത് സർക്കാർ പിന്നോട്ട് പോയത്.
ആഗോള ധനകാര്യ സ്ഥാപനങ്ങളെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്ത് നിലനിന്നിരുന്ന മദ്യ നിരോധന നിയമങ്ങളില്‍ ഇളവ് വരുത്താന്‍ ബി.ജെ.പി സര്‍ക്കാര്‍ തയ്യാറായതെന്നാണ് വിവരം.
തലസ്ഥാന നഗരിയായ ഗാന്ധിനഗറിന് സമീപത്തുള്ള ഗിഫ്റ്റ് സിറ്റിയിലെ വൈന്‍ ആന്‍ഡ് ഡൈന്‍ സേവനം നല്‍കുന്ന ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, ക്ലബ്ബുകള്‍, താല്‍ക്കാലിക പെര്‍മിറ്റുള്ള ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ മദ്യം ഉപയോഗിക്കുന്നതിന് അനുമതി നല്‍കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
നിലവില്‍ ഗിഫ്റ്റ് സിറ്റിയിലെ സ്ഥാപനങ്ങളിലെ ഉടമസ്ഥര്‍ക്കും, തൊഴിലാളികള്‍ക്കും മദ്യം വാങ്ങാന്‍ അനുമതി നല്‍കും. ഇവര്‍ക്കായി പ്രത്യേക എഫ്.എല്‍ 3 ലൈസന്‍സുകള് അനുവദിക്കാനാണ് നീക്കം. എന്നാല്‍ സംസ്ഥാനത്തെ മറ്റിടങ്ങളില്‍ മദ്യ നിരോധനം തുടരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേ സമയം ഗുജറാത്തില്‍ നിരോധനം നിലനില്‍ക്കെ തന്നെ മദ്യ ഉല്‍പ്പന്നങ്ങള്‍ സുലഭമാണ്.2024 മുതൽ മദ്യനയത്തിൽ വലിയ മാറ്റം കൊണ്ടുവരാനാണ് നീക്കം.

