ന്യൂഡല്‍ഹി/ തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരേ പൊട്ടിത്തെറിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ഉണ്ടായ എസ്.എഫ്.ഐ പ്രതിഷേധത്തിലാണ് മുഖ്യമന്ത്രിക്കെതിരേ കൂടുതൽ ആരോപണങ്ങളുമായി രംഗത്തെത്തിയത്.
തനിക്കെതിരെ ഉണ്ടായ ആക്രമണം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും സംഭവത്തില്‍ ഗൂഢാലോചന ഉണ്ടായിട്ടുണ്ടെന്നും ഡല്‍ഹിയില്‍ പറഞ്ഞു.
പൊലിസ് പ്രതിഷേധക്കാരെ സഹായിച്ചു. വിദ്യാര്‍ഥികളെ ഇളക്കിവിട്ടത് മുഖ്യമന്ത്രിയുടെ പ്രസംഗമാണ്. പ്രസംഗം കണ്ട് താന്‍ കാറില്‍ ഇരിക്കണമായിരുന്നോ? പൊലിസ് അക്രമികളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചില്ലെന്നും ഗവര്‍ണര്‍ ആരോപിച്ചു. അക്രമികള്‍ക്കെതിരായ ദുര്‍ബല വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും അറിയിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ കാറിന് ഷൂ എറിഞ്ഞവര്‍ക്കെതിരെ ചുമത്തിയ വകുപ്പുകള്‍ ഏതാണെന്നും അദ്ദേഹം ചോദിച്ചു. ഒരിടവേളക്ക് ശേഷം മുഖ്യമന്ത്രി - ഗവർണർ പോര് മുറുകുകയാണ്

