പാലക്കാട്. പാലക്കാട് കൊഴിഞ്ഞമ്പാറ വണ്ണാമടയിൽ നാലു വയസുകാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. പിതൃസഹോദരന്റെ ഭാര്യയാണ് കൃത്യം നടത്തിയതെന്നാണ് വിവരം.
മധുസൂദനന്‍-ആതിര ദമ്പതികളുടെ മകന്‍ ഋത്വിക് ആണു മരിച്ചത്.
മധുസൂദനന്റെ സഹോദരന്‍ ബാലകൃഷ്ണന്റെ ഭാര്യ ദീപ്തിദാസ് ആണ് കൃത്യം നടത്തിയതെന്നും സൂചന. ഇവരെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചികരിക്കുകയാണ്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കഴുത്തിലും കയ്യിലും മുറിവേറ്റ നിലയിലായിരുന്നു ഇവര്‍. ഇവര്‍ സ്വയം മുറിപ്പെടുത്തിയതാണെന്നാണ് നിഗമനം.
തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ആശുപത്രിയിലായിരുന്ന മധുസൂദനന്റെ അമ്മയെ നോക്കാൻ രാത്രി വീട്ടിലുള്ളവരെല്ലാം പോയതായിരുന്നു. ഈ സമയത്ത് ഋത്വികിനെയും ബാലകൃഷ്ണന്റെ മകളെയും ഉറങ്ങാനായി വീട്ടിലാക്കി. ദീപ്തിദാസ് ആണ് വീട്ടിലുണ്ടായിരുന്നത്.
രാത്രി പത്തോടെ ഇവര്‍ തിരിച്ചെത്തിയപ്പോള്‍ വീടിന്റെ മുന്‍വശത്തെ വാതില്‍ പൂട്ടിയിട്ട നിലയിലായിരുന്നു. പിന്നീട് ഇളയമകളാണു പിറകുവശത്തെ വാതില്‍ തുറന്നുകൊടുത്തത്. ഈ സമയത്താണു കുട്ടിയെ ബോധരഹിതനായ നിലയിൽ കണ്ടത്.

