മുംബൈ.ആന്ധ്രാപ്രദേശ്, തെലങ്കാനയടക്കം അഞ്ചോളം സംസ്ഥാനങ്ങളിലേക്കായി മയക്കുമരുന്ന് വിതരണം ചെയ്യുന്ന വൻ റാക്കറ്റിനെ മുംബൈ പൊലിസ് പിടികൂടി. അന്തർസംസ്ഥാന മയക്കുമരുന്ന് കടത്ത് സംഘത്തെയാണ് ആന്റി നാർക്കോട്ടിക് സെൽ (എ.എൻ.സി) പിടികൂടിയതെന്ന് മുംബൈ പോലിസ് അറിയിച്ചു.
ബോയ്‌സർ സ്വദേശിയായ കിംഗ്‌പിൻ ലക്ഷ്മികാന്ത് പ്രധാനും മറ്റു നാലു പേരെയുമാണ് പൊലിസ് പിടികൂടിയത്.
3.9 കോടി രൂപ വിലമതിക്കുന്ന 1800 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്.
വിക്രോളിയിൽ വെച്ച് പൊലിസിനെ കണ്ട് അമിത വേഗത്തിൽ പോകാൻ ശ്രമിച്ച ടെമ്പോ തടഞ്ഞുനിർത്തി ചോദ്യം ചെയ്തവേളയിലാണ് 1,800 കിലോ കഞ്ചാവ് കണ്ടെടുത്തത്.

