ചെറുവത്തൂർ. തൃക്കരിപ്പൂർ മുൻ എംഎൽഎയും സി.പി.എം മുൻ ജില്ലാസെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമായിരുന്ന കെ.കുഞ്ഞിരാമൻ (80) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു. രണ്ടു ദിവസംമുമ്പാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പൊതുദർശനത്തിനുശഷം ഉച്ചയ്ക്ക് 1 മണിക്ക് മട്ടലായിയിലെ വീട്ടുവളപ്പിൽ സംസ്കാരം.
വിദ്യാർഥികാലത്ത് തന്നെ പൊതുപ്രവർത്തനത്തിൽ താൽപര്യം കാട്ടിയ കുഞ്ഞിരാമനെ, എകെജിയാണ് കെഎസ്‌എഫിലേക്ക് ആകർഷിച്ചത്. 1979 മുതൽ 84 വരെ ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റായി. 2006 മുതൽ 2016 വരെ തൃക്കരിപ്പൂർ എംഎൽഎയായിരുന്നു.

