ദോഹ. ഖത്തറില്‍ അറസ്റ്റ് ചെയ്യപ്പെട്ട മുന്‍ ഇന്ത്യന്‍ നാവികർ ഉൾപ്പെടെ എട്ട് പേരുടെ വധ ശിക്ഷ റദ്ദാക്കി ഖത്തർ.
ചാര പ്രവർത്തി ആരോപിച്ചായിരുന്നു ഇവർ അറസ്റ്റിലായത്.
ഖത്തറില്‍ തടവില്‍ കഴിയുകയായിരുന്നു ഇവർ.
വധ ശിക്ഷ ജയില്‍ ശിക്ഷയായി കുറച്ചതായാണ് വിവരം.
ഇന്ത്യന്‍ നേവിയില്‍ നിന്ന് വിരമിച്ച ശേഷം ഖത്തറിലെ പ്രതിരോധ സേവന കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്ന ഉദ്യോഗസ്ഥരെ ചാരപ്രവര്‍ത്തനം ആരോപിച്ചാണ് ഖത്തര്‍ തടവിലാക്കിയത്. പൂര്‍ണേന്ദു തിവാരി, സുഗുണര്‍ പകല, അമിത് നാഗ്പാല്‍, സഞ്ജീവ് ഗുപ്ത, നവ്‌തേജ് സിങ് ഗില്‍, ബിരേന്ദ്ര കുമാര്‍ വര്‍മ, സൗരഭ് വസിഷ്ഠ്, രാഗേഷ് ഗോപകുമാര്‍ എന്നിവരെയാണ് ഖത്തര്‍ വധ ശിക്ഷക്ക് വിധിച്ചത്.
വധ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ ഹരജി നല്‍കിയിരുന്നു. ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ തടവിലാക്കിയവരുമായി കൂടിക്കാഴ്ച്ചയും നടത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 30ന് അര്‍ധ രാത്രിയിലാണ് ഖത്തര്‍ സുരക്ഷാ സേന എട്ടുപേരെ അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ 3 ന് ഇന്തയുടെ കോണ്‍സല്‍ അധികൃതരുടെ സന്ദര്‍ശനത്തിന് ശേഷമാണ് 8 പേരും, ഏകാന്ത തടവിലാണെന്ന വിവരം പുറത്തുവന്നത്. 8 പേരും ഖത്തര്‍ നാവിക സേനയെ പരിശീലിപ്പിക്കുന്ന സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു.

