കൊല്ലം. ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ ഇരുപത് കാരി അനുപമ 5 ലക്ഷം സബ്സ്ക്രൈബ്സ് ഉള്ള യൂ ട്യൂബ് താരം. ‘അനുപമ പത്മന്‍’ എന്ന യൂട്യൂബ് ചാനല്‍. ഇതു വരെ 381 വീഡിയോകളാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്. ഹോളിവുഡ് താരങ്ങളുടേയും സെലിബ്രിറ്റികളുടേയും വൈറല്‍ വീഡിയോകളുടെ റിയാക്ഷന്‍ വീഡിയോസും ഷോട്‌സുമാണ് കൂടുതലായി പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇൻസ്റ്റ ഗ്രാമിലും നല്ല ഫോളോവർസുണ്ട്.
വളര്‍ത്തുനായകളെക്കുറിച്ചുള്ള അപ്‌ഡേറ്റുകളും അനുപമയുടെ സോഷ്യല്‍ മീഡിയ അക്കൌണ്ടുകളിലുണ്ട്. അനുപമ പരിചരിക്കുന്ന നായകള്‍ക്കായി ഷെല്‍ട്ടര്‍ ഹോം തുടങ്ങാനും ആഗ്രഹിച്ചിരുന്നു. ഇതിനായി സമൂഹ മാധ്യമങ്ങളിലൂടെ സഹായം അഭ്യര്‍ത്ഥിച്ച് അനുപമ പോസ്റ്റിട്ടിരുന്നു.
കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായ കവിതാരാജില്‍ കെ.ആര്‍ പത്മകുമാറിന്റെയും എം.ആര്‍ അനിതകുമാരിയുടേയും മകളാണ് അനുപമ. കേരള അതിര്‍ത്തിയോടുചേര്‍ന്ന് തമിഴ്‌നാടിടിലെ പുളിയറയില്‍ നിന്നാണ് അനുപമ ഉള്‍പ്പെടെയുള്ളവരെ കൊല്ലം പൊലിസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിലായത്. അനുപമയ്ക്ക് നഴ്‌സിങ് പ്രവേശനത്തിന് നല്‍കിയ 5 ലക്ഷം രൂപ തിരികെ കിട്ടാനായിരുന്നു തട്ടിക്കൊണ്ടുപോകലെന്നാണ് പത്മകുമാര്‍ ആദ്യം നല്‍കിയ മൊഴി.

