ഉപ്പള.സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ മഞ്ചേശ്വരം മേഖല "മുസാബഖ" ഇസ് ലാമിക കലാ സാഹിത്യ മത്സരം ശനി, ഞായർ ദിവസങ്ങളിലായി പൈവളിഗെ പയ്യക്കി ഉസ്താദ് ഇസ് ലാമിക് അക്കാദമയിൽ വെച്ച് നടക്കും.
കുഞ്ചത്തൂർ, മഞ്ചേശ്വരം, ഹൊസങ്കടി, വോർക്കാടി , പൈവളികെ, ഉപ്പള, ബന്തിയോട് , പച്ചമ്പള, ആരിക്കാടി, റെയ്ഞ്ചുകളിലെ എഴുന്നൂറിലേറെ പ്രതിഭകൾ രണ്ട് ദിവസത്തെ കലാ മാമങ്കത്തിൽ മാറ്റുരയ്ക്കും.
പ്രതിഭകളെ സ്വീകരിക്കാൻ മദീന ഗാർഡൻ ഒരുങ്ങി കഴിഞ്ഞു, മത്സരത്തിനായി നാല് വേദികളും സജ്ജമായി.
പയ്യക്കി അബ്ദുൽ ഖാദിർ മുസ്‌ലിയാരുടെ ഖബർ സിയാറത്തോടെ പരിപാടിക്ക് തുടക്കമാവും.
സമസ്ത കേന്ദ്ര മുശാവറ അംഗം തൊട്ടി മാഹിൻ മുസ് ലിർ നേതൃത്വം നൽകും.
രാവിലെ 10 ന് കെ.എസ് അലി തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും.സ്വാഗത സംഘം ചെയർമാൻ അബ്ദുൽ മജീദ് ദാരിമി അധ്യക്ഷനാകും.
ജന.കൺവീനർ മുഹമ്മദ് ഫൈസി കജ ആമുഖ പ്രഭാഷണം നിർവ്വഹിക്കും
എ.കെ.എം അഷ്റഫ് എം.എൽ.എ മുഖ്യാഥിതിയാകും.
സമസ്ത ജില്ല സെക്രട്ടറി അബ്ദുൽ സലാം ദാരിമി
മുഖ്യ പ്രഭാഷണം നടത്തും.
ജംഇയത്തുൽ മുഅല്ലിമീൻ
ജില്ല ജന. സെക്രട്ടറി
ഹാശിം ദാരിമി, ട്രഷറർ അബൂബക്കർ സാലൂദ് നിസാമി, സയ്യിദ് ഹാദി തങ്ങൾ, ഖാസി പാത്തൂർ അഹ്മദ് മുസ് ലിയാർ, സയ്യിദ് ഹംദുല്ല തങ്ങൾ, റഷീദ് ബെളിഞ്ചം,സ്വാഗത സംഘം ട്രഷറർ ജബ്ബാർ ഉപ്പള, ഫാറൂഖ് ദാരിമി, മുഹമ്മദ് ഖാസിമി വാണിമേൽ, നൗസീഫ് മൗലവി, ഫൈസൽ ദാരിമി,
അബ്ദുൽ ഹമീദ് മദനി, മുസ് ലിം ലീഗ് മണ്ഡലം പ്രസിഡന്റ് അസീസ് മരിക്കെ,
ഹനീഫ് ഹാജി, സ്വാലിഹ് ഹാജി, ബി.എസ് ഇബ്രാഹിം ഹാജി,

