തിരുവനന്തപുരം. പുതിയ രാഷ്ട്രീയ ബോധവും സന്ദേശവും ഇന്ത്യൻ ജനാധിപത്യത്തിന് നൽകിയ
നവ ജനശക്തി കോൺഗ്രസ് പാർട്ടി, രാജ്യത്ത് എമ്പാടും സാന്നിധ്യമറിയിക്കുന്നതിൻ്റെ ഭാഗമായി വരുന്ന ലേക്സഭാ തെരഞ്ഞെടുപ്പിൽ കേരളം ഉൾപ്പെടെയുള്ള ഒമ്പത് സംസ്ഥാനങ്ങളിൽ മത്സരിക്കുമെന്ന്
അഖിലേന്ത്യ പ്രസിഡൻ്റ് മനോജ് ശങ്കര നെല്ലൂർ അറിയിച്ചു.
ഗാന്ധിജിയുടെ സ്വപ്നമായിരുന്ന അവഗണിക്കപ്പെട്ടവരുടെയും അശരണരുടെയും കണ്ണിൽ കണ്ണീരില്ലാത്ത ഇന്ത്യയെന്ന സാക്ഷാത്കാരത്തിനായ് നവ ജനശക്തി കോൺഗ്രസ് പ്രതിജ്ഞാബദ്ധമായിരിക്കുകയാണെന്നും,
ഇന്ത്യയിലെ ഇരുളടഞ്ഞ ജീവിതങ്ങൾക്ക് വെളിച്ചമാകുക എന്ന ലക്ഷ്യം മുൻനിർത്തി രൂപം കൊണ്ട പാർട്ടി ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥിതിയിൽ പാർശ്വവത്കരിച്ചവരോടൊപ്പം എന്നും നിലകൊള്ളുമെന്നും
അദ്ദേഹം പറഞ്ഞു.
നാടിന്റെ വികസനം ആഗ്രഹിക്കുന്നവർ മൂന്ന് മുന്നണികൾക്കും ബദലായി പുതിയെരു പ്രസ്ഥാനത്തെ ജനം സീകരിക്കും. വർഷങ്ങളായി അവരുടെ ആശയാഭിലാഷങ്ങൾ പൂർത്തീകരിക്കാൻ കഴിയത്ത സാഹചര്യം തിരിച്ചറിയുമെന്നും കർഷകരും കർഷക തൊഴിലാളികളെയും നിരാശരാക്കിയ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരേ സാധാരണ ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിക്കുമെന്നും പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പ് ഫലത്തിൽ നിന്നും പാഠം ഉൾക്കൊണ്ട് രാജ്യത്തെ മതേതര വോട്ടുകൾ ഭിന്നിപ്പിക്കാതെ ചെറുതും വലുതുമായ രാഷ്ട്രിയ പാർട്ടികളെ ഒരുമിപ്പിച്ച് കൊണ്ടുപോകാൻ ഇന്ത്യാ മുന്നണിക്കും കോൺഗ്രസ്സിനും കഴിയണമെന്നും,
വർഗീയതയെ എതിർക്കുന്നതിന് പകരം വർഗീയതക്കൊപ്പം നിന്നതാണ് മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പരാജയത്തിന് ഇടയാക്കിയത്.
തെലങ്കാനയിലെ ചിട്ടയായ പ്രവർത്തനം വിജയത്തിലേക്ക് എത്തിച്ചതായും
മനോജ് ശങ്കരനെല്ലൂർ വ്യക്തമാക്കി.

