കുമ്പള.സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ആരിക്കാടി റെയ്ഞ്ച് മുസാബഖ ഇസ് ലാമിക കലാ സാഹിത്യ മത്സരത്തിൽ ജേതാക്കളായ കൊടിയമ്മ നൂറുൽ ഹുദാ മദ്റ സാ വിദ്യാർഥികളെ കൊടിയമ്മ ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.
കെ.എസ്. മുഹമ്മദ് ഷമീം തങ്ങൾ ഉദ്ഘാടനം ചെയ്തു.
ജമാഅത്ത് പ്രസിഡൻ്റ് മൊയ്ദു ഹാജി എം.എംകെ അധ്യക്ഷനായി. മദ്റസ മാനേജർ അഷ്റഫ് കൊടിയമ്മ സ്വാഗതം പറഞ്ഞു.കൊടിയമ്മ ജമാഅത് ഖതീബ് മഹ്മൂദ് സഅദി പ്രാർത്ഥനക്ക് നേതൃത്വം നൽകി.
സദർ മുഅല്ലിം അബൂബക്കർ സാലൂദ് നിസാമി മുഖ്യപ്രഭാഷണം നടത്തി.അബ്ദുൽ കാദർ വിൽറോഡി, അഹമദലി
യമാനി,ഐ.കെ അബ്ദുല്ല കുഞ്ഞി, അബ്ദുൽ റഹിമാൻ ഫൈസി,കെ.കെ അബ്ബാസ് ഹാജി,അബ്ദുൽ റഹിമാൻ അദ്രി, മുഹമ്മദ് കുഞ്ഞി ഹാജി ചിർത്തോടി,കെ.ബി യൂസഫ് , അബ്ദുൽ റഹിമാൻ ഹാജി ഊളിഗം ,റഫീഖ് പള്ളത്തിമാർ , അബ്ബാസ് കൊടിയമ്മ ,ജാഫർ പെല്ലം , സിദ്ധീഖ് സി.എ ,
അബ്ദുസ്സലാം എ.പി , ഷരീഫ് ഇച്ചിലമ്പാടി, അബ്ബാസ് ഊളിഗം , ഇബ്രാഹിം പുണ്ടിക്കട്ട , ഹനീഫ പുണ്ടിക്കട്ട, അബൂബക്കർ പള്ളത്തിമാർ , അബൂബക്കർ ചെങ്കിനടുക്ക , മുഹമ്മദ് മടുവം , ബശീർ മദനി , എ.വി അബ്ദുല്ല മൗലവി,ശാഹുൽ ഹമീദ് സഅദി , മുഹമ്മദ് സഅദി,എം.എസ് അബ്ദുൽ കാദർ മുസ്ലിയാർ , യാസിർ മൗലവി സംസാരിച്ചു.
ജേതാക്കൾക്ക് കൊടിയമ്മ ജമാഅത്ത് കമ്മിറ്റി , ദമാം ഹിദായത്തുൽ ഇസ് ലാം കമ്മിറ്റി എന്നിവയുടെ ക്യാഷ് അവാർഡും ഉപഹാരവും വിതരണം ചെയ്തു.

