ന്യൂഡൽഹി.പാർലമെന്റിലെ സുരക്ഷാവീഴ്ചയിൽ പ്രതികൾക്കെതിരേ യു.എ.പി.എ പ്രകാരം കേസെടുത്തതായി ഡൽഹി പൊലിസ്.രാജ്യത്തെ ഞെട്ടിച്ച പാർലമെന്റിനകത്തെ ഭീകരാന്തരീക്ഷം, സൃഷ്ടിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ലോക്‌സഭ സെക്രട്ടറി ജനറൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയിരുന്നു. സംഭവത്തിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്തതായും പൊലിസ് അറിയിച്ചു. രാത്രിയോടെയാണ് കേസിലെ അഞ്ചാമനെന്ന് സംശയിക്കുന്ന ഹരിയാന ഗുരുഗ്രാം സ്വദേശി ലളിത് ഝായെ പൊലിസ് പിടികൂടുന്നത്.
പാര്‍ലമെന്റിനുള്ളില്‍ പ്രതിഷേധിച്ച സാഗര്‍ ശര്‍മ്മ, മൈസൂര്‍ സ്വദേശിയും എന്‍ജിനിയറിങ് വിദ്യാര്‍ഥിയുമായ മനോരഞ്ജന്‍, പാര്‍ലമെന്റിന് പുറത്ത് വെച്ച് പ്രതിഷേധിച്ച അമോല്‍ ഷിന്‍ഡെ, നീലം എന്നിവരെ ഇന്നലെത്തന്നെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. വിക്രം എന്നയാളാണ് ആറാമനെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ലളിതിന്റെ ഗുരുഗ്രാമിലെ വീട്ടിലാണ് പ്രതികള്‍ ഒന്നിച്ച് താമസിച്ചതെന്നും പൊലിസ് പറയുന്നു.
തൊഴിലില്ലായ്മ, വിലക്കയറ്റം, കര്‍ഷകപ്രശ്‌നം, മണിപ്പൂര്‍ എന്നീ വിഷയങ്ങളിലുള്ള പ്രതിഷേധമാണുണ്ടായതെന്നാണ് പ്രതികളുടെ മൊഴി.

