മുംബൈ: ട്രെയിൻ യാത്രക്കിടയിൽ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട തൃശൂർ സ്വദേശി രത്നഗിരിയിൽ അന്തരിച്ചു.
നേത്രാവതി എക്സ്പ്രസിൽ കുടുംബ സമേതം നാട്ടിലേക്ക് യാത്ര തിരിച്ച തൃശൂർ ഇരിങ്ങാലക്കുട കാറളം കോട്ടുവലയിൽ രവികുമാറാ (71) ണ് മരിച്ചത്.
ചിപ്ളൂണിൽ വെച്ചാണ് ശാരീരിക അസ്വസ്ഥത അനുഭവപെട്ടത്.
രത്നഗിരി റെയിൽവെ സ്റ്റേഷനിലെത്തിയപ്പോൾ രവികുമാർ അബോധാവസ്ഥയിലാവുകയായിരുന്നു.
ഉടൻ അടിയന്തിര ചികിത്സ നല്‍കുന്നതിനായി പർക്കാർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി രത്നഗിരി സിവിൽ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടവും പെലിസ് നടപടികളും പൂർത്തിയാക്കിയ മൃതദേഹം സഹയാത്രികരായ ബന്ധുക്കൾ ആംബുലൻസിൽ സ്വദേശമായ ഇരിങ്ങാലക്കുടയിലേക്ക് കൊണ്ടുപോയി.

