മുംബൈ: മുംബൈയിൽ രേഖകളില്ലാതെ അനധികൃതമായി താമസിച്ചതിന് കഴിഞ്ഞ ദിവസം പിടിയിലായത് ബംഗ്ലാദേശ് പൗരന്മാരെന്ന് മുംബൈ പൊലിസ്.
ശിവരിഭാഗത്തുനിന്നാണ്
ഒൻപത് പേരെ ഇതുവരെ പിടികൂടിയത്. കൂടുതൽ പേർ താമസിക്കുന്നതായും അവർക്കായി അന്വേഷണം വ്യാപകമക്കിയതായും മുംബൈ പൊലിസ് വ്യക്തമാക്കി. അനധികൃതമായി ബംഗ്ലാദേശിലേക്ക് പണം അയച്ചതായും കണ്ടെത്തി.
ഇവരിൽ നിന്ന് വ്യാജരേഖകൾ ഉപയോഗിച്ച് നിർമിച്ച ആധാർ കാർഡുകളും പാൻകാർഡുകളും പൊലിസ് അന്വേഷണത്തിൻ്റെ ഭാഗമായുള്ള റെയ്ഡിൽ പിടിച്ചെടുത്തിട്ടുണ്ട്.

