ന്യൂഡല്‍ഹി.ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്കു സമീപമുണ്ടായ സ്‌ഫോടനത്തിൽ അന്വേഷണം ഊർജിതമാക്കി .
ഇസ്രയേല്‍ അംബാസഡരെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഒരു കത്തും സ്ഫോടനം നടന്ന സ്ഥലത്ത് നിന്നും പൊലിസ് കണ്ടെത്തി. ഡല്‍ഹി പൊലിസും ഫയര്‍ ബ്രിഗേഡും എന്‍.ഐ.എ.യും സ്ഥലത്ത് പരിശോധന നടത്തി വരികയാണ്.
എംബസിക്കു സമീപത്ത് സ്‌ഫോടനമുണ്ടായതായി ഇസ്‌റാഈല്‍ ഡെപ്യൂട്ടി അംബാസഡറും സ്ഥിരീകരിച്ചു. ഉദ്യോഗസ്ഥരും സുരക്ഷാജീവനക്കാരുമുള്‍പ്പടെ എല്ലാവരും സുരക്ഷിതരാണെന്നും അപകടമൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇവിടെ കനത്ത ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

