ന്യൂഡല്‍ഹി.പാര്‍ലമെൻ്റിലുണ്ടായ സുരക്ഷാ വീഴ്ച്ചയിൽ തെളിവെടുപ്പിനായി നാളെയോ മറ്റന്നാളോ പുകയാക്രമണം പുനഃസൃഷടിച്ചേക്കും.
അതിനിടെ പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. നാലുപേരുടേയും ഫോണുകള്‍ ലളിത് ഝാ വാങ്ങിയെന്നാണ് പൊലിസ് പറയുന്നത്. തെളിവുകള്‍ നശിപ്പിക്കാനായി നാല് ഫോണുകളും കത്തിച്ചതായാണ് സംശയം. 50 നമ്പറകുള്‍ നിരീക്ഷണത്തിലാണ്. പ്രതികള്‍ കഴിഞ്ഞ 15 ദവസത്തിനിടെ വിളിച്ച ഫോണ്‍ നമ്പറുകളാണ് നിരീക്ഷണത്തില്‍.
പാര്‍ലമെന്റ് ആക്രമണക്കേസിലെ മുഖ്യസൂത്രധാരനെന്ന് കരുതുന്ന ലളിത് ഝാ കര്‍ഥവ്യ പഥ് പൊലിസ് സ്റ്റേഷനില്‍ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു. മഹേഷ് എന്ന വ്യക്തിയും ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു. ലളിതിനെ ഡല്‍ഹി പൊലിസ് സ്‌പെഷ്യല്‍ സെല്ലിന് കൈമാറിയിട്ടുണ്ട്. കേസിലെ ആറാം പ്രതിയായ ലളിത പാര്‍ലമെന്റ് ആക്രണത്തിന് ശേഷം രാജസ്ഥാനില്‍ ഒളിവില്‍ കഴിയുകയായിരുന്നു.
അന്വേഷണം കൂടുതൽ ആളുകളിലേക്ക് എത്തിയേക്കുമെന്നും സൂചനയുണ്ട്.

