ദുബൈ.ഗഡിനാട് സാഹിത്യ സംസ്കൃതി അക്കാദമിയുടെ യു.എ.ഇ ഘടകം ഏർ പ്പെടുത്തിയ 'ഗഡിനാട് രത്‌ന" അവാർഡുകൾ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ കലാ കായിക ബിസിനസ് മേഖലകളിലെ പ്രമുഖരായ അഷ്റഫ് കർള, ഷാഹുൽ ഹമീദ് തങ്ങൾ മാളിക, മുഹമ്മദ് ആസിഫ് മേൽപറമ്പ്, സലാം ചേവാർ എന്നിവർക്ക് ദുബൈയിൽ വിതരണം ചെയ്തു.
ദുബൈ അൽ ഖിസയിസിലെ ഉഡ്ലീൻ പാർക്ക് സ്കൂളിൽ നടന്ന ചടങ്ങ് കർണാടക നിയമ സഭാ കൗൺസിൽ ചെയർമാൻ ബസവരാജ് ഹോറാട്ടി ഉദ്ഘാടനം ചെയ്തു കർണാടകയിൽ നിന്നുള്ള രാജ്യസഭാംഗം ഡോ. അനുമന്തയ്യ മുഖ്യാതിഥിയായി. എ.കെ.എം അഷ്‌റഫ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. കണ്ണഡിഗാസ് യു.എഇ. ഘടകം പ്രസിഡന്റ് സർവ്വത്തം ഷെട്ടി അധ്യക്ഷനായി.
എൻമകജെ പഞ്ചായത്ത് പ്രസിഡൻ്റ് ജെ.എസ് സോമശേഖര,അബ്ദുല്ല മതിമൂല,എ.ആയിഷ പെർള,
എ.ആർ സുബയ്യകട്ട, സെഡ്.ത കയ്യാർ, ഗഫൂർ ഏരിയാൽ,
അഡ്വ. ഇബ്രാഹിം ഖലീൽ,ബാവബജൂരി
സംസാരിച്ചു.
കേരള കർണാടക അതിർത്തി പ്രദേശങ്ങളിലെ തനത് കലാരൂപങ്ങളും ചടങ്ങിനെ വർണശബളമാക്കി.

