മഞ്ചേശ്വരം.വൊർക്കാടി ബാക്രബയലിൽ വീടിൻ്റെ അടുക്കള ഭാഗത്തെ വാതിൽ കുത്തിത്തുറന്ന് മുന്ന് പവൻ സ്വർണാഭരണം കവർന്നു.
പാത്തൂർ ബദിമൂലെയിലെ കെ. ഹസ്സൻ കുഞ്ഞിയുടെ വീട്ടിലാണ് കവർച്ച നടന്നത്.
ഹസൻ കുഞ്ഞിയും വീട്ടുകാരും ഞായറാഴ്ച രാത്രി 7.45 ഓടെ വീട് പൂട്ടി അടുത്തുള്ള ബാക്രബയൽ സ്കൂൾ ഗ്രൗണ്ടിൽ മത പ്രഭാഷണം കേൾക്കാൻ പോയിരുന്നു.
ഏകദേശം മുക്കാൽ മണിക്കൂറിനകം തിരിച്ച് എത്തിയപ്പോൾ വീടിൻ്റെ അടുക്കള വാതിൽ തകർത്ത നിലയിൽ കാണുകയും, അകത്ത് കയറി നോക്കിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. അലമാര തുറന്നിട്ട നിലയിലുമായിരുന്നു. ഉടൻ മഞ്ചേശ്വരം പൊലിസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലിസ് അറിയിച്ചു.

