ന്യൂഡൽഹി.കനത്ത മൂടൽമഞ്ഞിൽ ഡൽഹിയിൽ ജന ജീവിതം ദുസഹം.
ദൂരക്കാഴ്ച കുറഞ്ഞതിനാൽ വിമാന സർവീസുകളെ ഇത് സാരമായി ബാധിച്ചു. ഡൽഹിയിൽ നിന്നുള്ള വിമാന സർവീസുകൾ വൈകുന്ന സാഹചര്യമാണ് ഉള്ളതെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.
ദൂരക്കാഴ്ച കുറഞ്ഞതാണ് വിമാനങ്ങൾ വൈകാൻ കാരണം. ഡൽഹി വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ടതും ഇറങ്ങേണ്ടതുമായ രാജ്യാന്തര – ആഭ്യന്തര വിമാന സർവീസുകളെയാണ് മൂടൽമഞ്ഞ് ബാധിച്ചത്. നിലവിൽ 30 സർവീസുകൾ വൈകുമെന്നാണ് അധികൃതർ അറിയിച്ചത്. സർവീസ് വൈകുന്ന പശ്ചാത്തലത്തിൽ വിമാന കമ്പനികളുമായി ബന്ധപ്പെടാൻ യാത്രക്കാർക്ക് നിർദേശം നൽകി.
അന്തരീക്ഷ താപനില താഴ്ന്നതിനെ തുടർന്ന് രൂപപ്പെട്ട മൂടൽമഞ്ഞ് വാഹന ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്. ദൂരക്കാഴ്ച കുറഞ്ഞതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുന്ന സ്ഥിതിയുണ്ടായിട്ടുണ്ട്.

