ജാഗ്രതാ നിർദേശവുമായി സൈബർ സെൽ
ന്യൂഡൽഹി. വാട്സ് ആപ്പിൽ പുതിയ തരം തട്ടിപ്പ്, ഇതു വരെയുണ്ടായതിൽ നിന്നും വളരെ ഈസിയായി തട്ടിപ്പു സംഘങ്ങൾക്ക് അവരുടെ കാര്യങ്ങൾ സാധിച്ചെടുക്കാം.
സാമൂഹ മാധ്യമ അക്കൗണ്ടുകൾക്ക് ലോക്ക് ചെയ്യാനും
ബാങ്ക് വിവരങ്ങൾ ചോർത്താനും പുതിയ തട്ടിപ്പിനാകും.
ബന്ധുക്കളുമായും കൂട്ടുകാരുമായും ബന്ധം നിലനിർത്താൻ കഴിയുന്ന മികച്ച മാധ്യമം എന്ന നിലയിൽ വാട്‌സ്ആപ്പിനെ ആളുകൾ കാണുന്നത്.
എന്നാൽ ഇത് അവസരമായി കണ്ട് തട്ടിപ്പുകളും വർധിക്കുന്നുണ്ട്. ഇതുവരെ ഒടിപി പങ്കുവെച്ചുള്ള തട്ടിപ്പുകളാണ് കൂടുതലും കേട്ടിരുന്നത്. ഇപ്പോൾ വാട്സ്ആപ്പ് സ്ക്രീൻ ഷെയർ തട്ടിപ്പിന്റെ വാർത്തകളാണ് കൂടുതലായി പുറത്തുവരുന്നത്.
വിവിധ സേവനങ്ങൾക്ക് എന്ന വ്യാജേന സമീപിക്കുന്ന സൈബർ തട്ടിപ്പുകാരാണ് സ്ക്രീൻ ഷെയർ ഓപ്ഷൻ ദുരുപയോഗം ചെയ്ത‌് പണം തട്ടുന്നത്. സ്ക്രീൻ ഷെയർ ഓപ്ഷൻ എനേബിൾ ചെയ്യുന്ന മാത്രയിൽ തന്നെ സ്‌മാർട്ട്ഫോണിൽ രഹസ്യമായി പ്രവേശിച്ച് വിവരങ്ങൾ ചോർത്തിയെടുക്കുന്നതാണ് തട്ടിപ്പ് രീതി.ഇതുപയോഗിച്ച് ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം തട്ടുന്നത് വർധിച്ച പശ്ചാത്തലത്തിൽ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അധികൃതർ.
സ്ക്രീൻ ഷെയർ ഓപ്ഷൻ എനേബിൾ ചെയ്യുന്നതോടെ, ഉപയോക്താവിന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ വരെ ലോക്ക് ചെയ്യാൻ തട്ടിപ്പുകാർക്ക് സാധിക്കുന്നതായാണ് റിപ്പോർട്ടുകൾ. പാസ് വേർഡ് മാറ്റിയാണ് തട്ടിപ്പ് നടത്തുന്നത്. ഇതോടെ ഉപയോക്താവിന് സാമൂഹിക മാധ്യമ അക്കൗണ്ട് ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാവുകയാണ്.
സ്ക്രീൻ ഷെയറിങ് ഓപ്ഷൻ എനേബിൾ ചെയ്യുന്നതോടെ, സ്‌മാർട്ട്ഫോണിന്റെ നിയന്ത്രണം ലഭിക്കുന്ന തട്ടിപ്പുകാർക്ക് സന്ദേശങ്ങളും ഒടിപിയും വായിക്കാൻ സാധിക്കും. ഇതിലൂടെയാണ് തട്ടിപ്പ് നടക്കുന്നത്.
വാട്‌സ്ആപ്പിൽ അറിയാത്ത നമ്ബറിൽ നിന്നുള്ള വോയ്‌സ്, വീഡിയോ കോളുകളോട് പ്രതികരിക്കാതെയിരിക്കുകയാണ് തട്ടിപ്പിൽ വീഴാതിരിക്കാനുള്ള ഒരു വഴി. ഒടിപി, ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് നമ്ബർ, സിവിവി എന്നിവ ഷെയർ ചെയ്യാതിരിക്കുക. ആരോടും പാസ് വേർഡ് വെളിപ്പെടുത്തരുത്. സ്ക്രീൻ ഷെയർ റിക്വസ്റ്റുകളോട് പ്രതികരിക്കാതിരിക്കുക. കൂടാതെ സ്ക്രീൻ ഷെയർ ഓപ്ഷൻ എനേബിൾ ചെയ്‌ത് വച്ചിട്ടില്ല എന്ന് ഉറപ്പാക്കുന്നതും തട്ടിപ്പിൽ വീഴാതിരിക്കാൻ സഹായകമാണ്.

