ദുബൈ. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻ്റായി തെരഞ്ഞെടുത്ത നിസാർ തളങ്കരയെ ദുബൈ മലബാർ കലാസാംസ്കാരിക വേദി ഷാർജ ഇന്ത്യൻ അസോസിയേഷനിൽ വച്ച് നടന്ന ചടങ്ങിൽ അനുമോദിച്ചു.
കാസർകോട് ജില്ലയിൽ വിദ്യാർഥി പ്രസ്ഥാനത്തിലൂടെ പൊതു പ്രവർത്തനരംഗത്ത് കടന്നുവന്ന നിസാർ തളങ്കര നാട്ടിലും മറുനാട്ടിലും സ്വപ്ന തുല്യമായ പ്രവർത്തനം നടത്തിയാണ് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻ്റ് സ്ഥാനത്തേക്ക് എത്തിയത്.
റാഫി പള്ളിപ്പുറം അധ്യക്ഷനായി. ജനറൽ കൺവീനർ അഷ്‌റഫ് കർള സ്വാഗതം പറഞ്ഞു.
അറബി പ്രമുഖരായ അബ്ദുല്ല അൽ ഹുസൈൻ,മുഹമ്മദ് ഇബ്രാഹിം,ഇഖ്ബാൽ ഹത്ബൂർ ഷാഹുൽ ഹമീദ് തങ്ങൾ മാളിക,ഇബ്രാഹിം ബെരിക്കെ, പ്രമുഖ ജീവകാരുണ്യ പ്രവർത്തക അസ്മിത ചൗധരി,മുനീർ ബേരിക്കെ,സലിം കുഞ്ഞ് സംസാരിച്ചു.
പ്രമുഖ ടിക് ടോക് താരം തൈമൂർ താരിക്,സലീം കുഞ്ഞി സംസാരിച്ചു. നിസാർ തളങ്കര നന്ദി പ്രസംഗം നടത്തി.

