കൊച്ചി. കപ്പല്‍ശാലയിലെ തന്ത്രപ്രധാന വിവരങ്ങള്‍ ചോര്‍ത്തിയതിന് കരാര്‍ ജീവനക്കാരനെ അറസ്റ്റ് ചെയ്തു.
എറണാകുളം സ്വദേശിയായ ശ്രീനിഷാണ് പിടിയിലായത്.
ഐ.എന്‍.എസ് വിക്രാന്തിന്റെ ചിത്രവും യുദ്ധക്കപ്പലുകളും ചിത്രവും ഇയാള്‍ പകര്‍ത്തിയിട്ടുണ്ട്. എയ്ഞ്ചല്‍ പായല്‍ എന്ന സമൂഹമാധ്യമ അക്കൗണ്ടിനാണ് ശ്രീനിഷ് വിവരങ്ങള്‍ നല്‍കിയത്. മാര്‍ച്ച് മുതല്‍ ഡിസംബര്‍ വരെ ഇയാള്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്.
നാവിക സേനക്കായി നിര്‍മാണത്തിലിരിക്കുന്ന കപ്പലിന്റെ ഭാഗങ്ങളുടെ ഫോട്ടോകളടക്കം ഇയാള്‍ ചോര്‍ത്തിയിരുന്നു. മെക്കാനിക്ക് സെക്ഷൻ ജീവനക്കാരനായ ഇയാള്‍ക്കെതിരെ മാനേജർ നൽകിയ പരാതിയിലാണ് അറസ്റ്റ്.
അതേ ആർക്ക് വേണ്ടിയാണ് വിവരങ്ങൾ ചോർത്തിയെന്നതിനെക്കുറിച്ചാവും പ്രധാനമായും പൊലിസ് വിവരങ്ങൾ തേടുക.

