ഉപ്പള.അറുപത് വയസ് കഴിഞ്ഞ് പ്രവാസം അവസാനിപ്പിച്ചു നാട്ടിൽ തിരിച്ച് എത്തിയവർക്കും പല കാരണങ്ങളാൽ അറുപത് വയസ് പൂർത്തിയാകുന്നതിന് മുമ്പ് പ്രവാസി ക്ഷേമ നിധിയിൽ അംഗത്വം സ്വീകരിക്കാൻ കഴിയാത്തവർക്കും നിലവിലുള്ള ചട്ടങ്ങളിൽ ഭേദഗതി വരുത്തി പദ്ധതിയിൽ ചേരാനുള്ള അവസരം ഒരുക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്ന് എ.കെ. എം അഷ്റഫ് എം.എൽ.എ അറിയിച്ചു.
ഈ വിഷയം താനുൾപ്പെട്ട എം.എൽ.എമാരുടെ പ്രവാസി ക്ഷേമ കാര്യ സമിതിയിലും നിയമ സഭയിലും ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരള പ്രവാസി ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. അദ്ദേഹം.
പ്രസിഡൻ്റ് സെഡ്. എ
മൊഗ്രാൽ അധ്യക്ഷനായി.
ജന.സെക്രട്ടറി അബ്ദുൽ റഹ്മാൻ ബന്തിയോട് സ്വാഗതം പറഞ്ഞു.
പ്രവാസി വ്യവസായിയും മസ്ക്കറ്റ് ചേംബർ ഓഫ് കോമേഴ്സ് ഡയറക്ടറുമായ ലത്തീഫ് ഉപ്പള മുഖ്യാതിഥിയായിരുന്നു.
പ്രവാസി ലീഗ് മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം അബ്ദുൽ ലത്തീഫ് ഉപ്പളയ്ക്ക് സമ്മാനിച്ചു.
മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് എം.ബി യൂസഫ്, സെക്രട്ടറി എം.അബ്ബാസ്, മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡൻ്റ് അസീസ് മരിക്കെ, ജന.സെക്രട്ടറി എ.കെ.ആരിഫ് ട്രഷറർ സൈഫുള്ള തങ്ങൾ, പ്രവാസി ലീഗ് ജില്ലാ പ്രസിഡൻ്റ എ.പി.ഉമ്മർ, ട്രഷറർ ടി.പി കുഞ്ഞബ്ദുള്ള , ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡൻ്റ് അസീസ് കളത്തൂർ, മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡൻ്റ് ബി.എം മുസ്തഫ, എസ് ടി.യു മണ്ഡലം പ്രസിഡൻ്റ് ഉമ്മർ അപ്പോളോ, മണ്ഡലം മുസ്‌ലിം ലീഗ് ഭാരവാഹികളായ അബ്ദുല്ല മദേരി, അന്തുഞ്ഞി ഹാജി ചിപ്പാർ, ടി.എം ശുഹൈബ്, അഷ്റഫ് കർള,ശാഹുൽ ഹമീദ് ബന്തിയോട് ,അബ്ദുല്ല മുഗു,അബ്ദുൽ റഹ്മാൻ കണ്ടത്താട്, കെ.പി മുഹമ്മദ് കൽപ്പാറ,എം കെ.അമീർ പെർമുദെ , ഉസ്മാൻ ദാരിഹിത്തിലു, എം.അലി ഹുസ്സൈൻ പെർള തുടങ്ങിയവർ സംസാരിച്ചു.
പ്രവാസി ക്ഷേമ പദ്ധതികൾ സംബന്ധിച്ചുള്ള വിശദീകരണവും സംശയ നിവാരണ ക്ലാസും സംഘടിപ്പിച്ചു. ബഷീർ
കല്ലിങ്കാൽ ഫൈസൽ
ചേരക്കാടത്ത് എന്നിവർ നേതൃത്വം നൽകി.ബദ്റുദ്ദീൻ കണ്ടത്തിൽ നന്ദി പറഞ്ഞു.

