കുമ്പള.കൊടിയമ്മയിലും പരിസര പ്രദേശങ്ങളിലും പന്നി ശല്യം രൂക്ഷമായതോടെ നാട്ടുകാരും സ്കൂൾ വിദ്യാർഥികളും ഭീതിയിൽ.
ചൊവ്വാഴ്ച രാവിലെ സ്‌കൂള്‍ മൈതാനത്തിനു സമീപം പന്നിയെ കണ്ടതോടെ വിദ്യാർഥികളിൽ ഒരാൾ ബാഗും ഷൂസും ഉപേക്ഷിച്ച് ഭയന്നോടി.
കൊടിയമ്മ ഗവ. ഹൈസ്‌കൂള്‍ റോഡിലാണ് കാട്ടുപന്നിയെ കണ്ടെത്തിയത്.
അവശനിലയിലായ പന്നിയെ പിന്നീട് വനം വകുപ്പ് അധികൃതർ എത്തി പിടികൂടുകയായിരുന്നു.
ഈ ഭാഗങ്ങളിൽ കാട്ടുപന്നി ശല്യത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ് നാട്ടുകാർ.
കഴിഞ്ഞ ദിവസം രാത്രി കൊടിയമ്മയിലെ ഒരു മദ് റസാധ്യപകനുനേരെ പന്നിക്കുട്ടം പാഞ്ഞടുക്കുന്ന സംഭവം ഉണ്ടായിയിട്ടുണ്ട്.
ഭാഗ്യം കൊണ്ട് മാത്രമാണ് ഇയാൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
സാമൂഹ്യ വനവൽക്കരണ വിഭാഗത്തിൻ്റെ കശുമാവിൻ തോട്ടത്തിനകത്ത് തമ്പടിക്കുന്ന പന്നികൂട്ടം ജനവാസ കേന്ദ്രങ്ങളിൽ ഭീതി വിതക്കുകയാണ്.
പ്രദേശത്തെ കർഷകരും പന്നി ശല്യം കാരണം കൃഷി ഉപേക്ഷിക്കാനൊരുങ്ങുന്നു.

