ബേക്കൽ.കെ.എസ്.ടി.പി റോഡ് ബേക്കല്‍ കോട്ടക്കുന്ന് രിഫാഈ മസ്ജിദിന് സമീപം
കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ കോളജ് വിദ്യാര്‍ഥി മരിച്ചു.
കോളിയടുക്കത്തെ മുഹമ്മദ് അഷ്‌റഫിന്റെ മകനും മംഗളുരു പി.എ കോളേജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാർഥിയുമായ സി.എ സര്‍ഫറാസുല്‍ അമാന്‍ (19) ആണ് മരിച്ചത്.തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം.
കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥി സഞ്ചരിച്ച ബൈക്കും കാഞ്ഞങ്ങാട് ഭാഗത്ത് നിന്ന് കാസർകോട് ഭാഗത്തേക്ക് വരികയായിരുന്ന കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ യുവാവിനെ ഉടന്‍ മംഗളൂരു വിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴി മരണം സംഭവിക്കുകയായിരുന്നു.

