മഞ്ചേശ്വരം.മഞ്ചേശ്വരം ബട്ടിപ്പദവിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരുക്കേറ്റ പിതാവിനെയും മകനെയും മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പിതാവിന്റെ നില അതീവ ഗുരുതരമാണ്.
ശനിയാഴ്ച വൈകിട്ട് ആറരയോടെയാണ് അപകടമുണ്ടായത്.
മിയാപ്പദവിലെ ഹൊന്നേക്കാട്ടെ വീട്ടിൽ രോഹിത്, മകൻ രാകേഷ് എന്നിവർക്കാണ് പരുക്കേറ്റത്.
ദേശീയ പാത നവീകരണ പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്ന യു.എൽ.സി.സി യുടെ നിർത്തിയിട്ട ടോറസ് ലോറിക്ക് പിറകിൽ രോഹിത്തും മകനും സഞ്ചരിച്ച സ്കൂട്ടർ ഇടിക്കുകയായിരുന്നു

