കാസർകോട്.യാത്രാ ക്ലേശം നേരിടുന്ന കാസർകോട് ജില്ലയിലെ ഉളിയത്തടുക്ക - മധൂർ റൂട്ടിൽ കെ.എസ്.ആർ.ടി.സി ചെയിൻ സർവീസ് ആരംഭിക്കണമെന്ന്
സോഷ്യൽ ജസ്റ്റിസ് ഫോറം ജില്ലാ ജന.സെക്രട്ടറി
ഷാഫി സുഹരി പടുപ്പ് സംസ്ഥാന
ഗതാഗത മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
തിരക്കേറിയ ഈ റൂട്ടിൽ വിദ്യാർഥികളടക്കം നൂറ് കണക്കിന് യാത്രക്കാർ
ദിവസവും ആശ്രയിക്കുന്നത് സ്വകാര്യ ബസുകളെയാണ്. ബസുകൾ കുത്തിനിറച്ചാണ് യാത്രക്കാരെ കൊണ്ടുപോകുന്നത്.

