ദുബൈ.ബുർജ് ഖലീഫയിലെ 2024 പുതുവത്സരാഘോഷം കാണുന്നതിനായി
ഓൺലൈൻ വഴി വില്പനക്ക് വെച്ച മുഴുവൻ ടിക്കറ്റുകളും തീർന്നതായി അധികൃതർ അറിയിച്ചു.
ബുർജ് ഖലീഫ ഡെവലപ്പർ എമാർ ബുർജ് പാർക്കിൽ നിന്ന് ഐക്കണിക് വെടിക്കെട്ടും ലൈറ്റ് ഷോയും കാണുന്നതിനുള്ള ടിക്കറ്റുകൾ നവംബറിലണ് പ്രഖ്യാപിച്ചത്.
ന്യൂ ഇയർ ആഘോഷങ്ങളുടെയും തത്സമയ വിനോദത്തിന്റെയും തടസ്സമില്ലാത്ത കാഴ്ചകൾക്ക് പുറമെ, ഓരോ പാസിനും ഒരു ഭക്ഷണവും രണ്ട് പാനീയങ്ങളും ലഭിക്കും. മുതിർന്നവർക്ക് 300 ദിർഹവും കുട്ടികൾക്ക് 150 ദിർഹവുമായിരുന്നു പാസിന്റെ വില.

