കുമ്പള.സമസ്ത നൂറാം വാർഷിക ഉദ്ഘാടന മഹാസമ്മേളനത്തിൻ്റെ പ്രചരണാർത്ഥം എസ്.കെ. എസ്.ബി.വി സമസയുടെ നൂറ് പതാകകൾ ഉയർത്തി.
ആരിക്കാടി റെയ്ഞ്ചിലെ കളത്തൂർ യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു വേറിട്ട പ്രചാരണം.
യഹ്‌യ തങ്ങൾ അൽഹാദി കുമ്പോൽ ആദ്യ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.
തുടർന്ന് കളത്തൂർ ജമാ അത്ത് കമ്മിറ്റി ഭാരവാഹികളും നേതാക്കളും പ്രവർത്തകരും ഉസ്താദുമാരും ചേർന്ന് 99 പതാകകൾ ഉയർത്തി.

