പൈവളിഗെ.അത്യുത്തര കേരളത്തിലെ മത ഭൗതിക സമന്വവിദ്യാഭ്യാസ സ്ഥാപനമായ പൈവളിഗെയിലെ പയ്യക്കി ഉസ്താദ് ഇസ് ലാമിക് അക്കാദമി 16-ാം വാർഷിക രണ്ടാം സനദ് ദാന സമ്മേളനത്തിന് മദീന ഗാർഡനിൽ ഇന്ന് തുടക്കമാകും.
വൈകിട്ട് 7ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ പ്രമുഖ പണ്ഡിതന്മാർ സംബന്ധിക്കും.
തുടർന്ന് നൂറേ അജ്മീർ ആത്മീയ സദസ് നടക്കും.
സമ്മേളന ഉപഹാരമായി പുറത്തിറക്കുന്ന സുവനീർ എ.കെ.എം അഷ്റഫ് എം.എൽ.എ പ്രകാശനം ചെയ്യും.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം 13ന് സമാപിക്കും.
ഇന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, സയ്യിദ് കെ.എസ്.അലി തങ്ങൾ കുമ്പോൽ, സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ അൽ ബുഖാരി കുന്നുങ്കൈ, എ.കെ.എം അഷ്റഫ് എം.എൽ.എ,കീച്ചേരി അബ്ദുൽ ഗഫൂർ മൗലവി,
വലിയുദ്ധീൻ ഫൈസി, അബ്ദുൽ ലത്തീഫ് ഉപ്പള ഗേറ്റ് തുടങ്ങിയവർ സംബന്ധിക്കും.

