ഉപ്പള.ഡിഫ്രൻ്റ്ലി ഏബിൾഡ് പീപ്പിൾസ് ലീഗ് ( ഡി.എ.പി.എൽ)
മഞ്ചേശ്വരം നിയോജക മണ്ഡലം തല പ്രഥമ മെമ്പർഷിപ്പ് വിതരണവും യു.ഡി.ഐ.ഡി ക്യാംപും ഉപ്പള നയാബസാറിലെ ലയൺസ് ക്ലബ്ബ് ഓഡിറ്റോറിയത്തിൽ നടന്നു. എ.കെ.എം അഷ്റഫ് എം.എൽ.എ ക്യാംപ് ഉദ്ഘാടനം ചെയ്തു.
നിലവിൽ മഞ്ചേശ്വരം മണ്ഡലത്തിൽ ആയിരക്കണക്കിന് ഭിന്നശേഷി ക്കാർ മെഡിക്കൽ സർട്ടിഫിക്കറ്റും യു.ഡി.ഐ.ഡി കാർഡും ലഭിക്കാതെ പ്രയാസത്തിലാണ്.
ഇത് ഗൗരവമായി കണ്ട് എട്ട് പഞ്ചായത്തുകളിലെയും യു.ഡി.ഐ.ഡി ലക്ഷ്യം കൈവരിക്കുന്നതിന് സമ്പൂർണ്ണ ക്യാംപ് സംഘടിപ്പിക്കുമെന്ന് എ.കെ.എം അഷ്റഫ് എം.എൽ.എ പറഞ്ഞു.
നിഷേധിച്ചു കൊണ്ടിരിക്കുന്ന അവകാശങ്ങൾ നേടിയെടുക്കാൻ ഭിന്നശേഷി സമൂഹത്തിനൊപ്പം നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജില്ലാ ജന.സെക്രട്ടറി ബേബി മുഹമ്മദ് സ്വാഗതം പറഞ്ഞു.
സംസ്ഥാന ജന.സെക്രട്ടറി കുഞ്ഞബ്ദുല്ല കൊളവയൽ മുഖ്യ പ്രഭാഷണം നടത്തി.
മുസ് ലിം ലീഗ് മണ്ഡലം ജന.സെക്രട്ടറി എ.കെ. ആരിഫ്,
ലയൺസ് ക്ലബ്ബ് സെക്രട്ടറി ഇ.കെ നാസർ, അബ്ദുൽ റഹിമാൻ ബന്തിയോട്, മുഹമ്മദ് മുസ്തഫ സംസാരിച്ചു.

