തിരുവനനന്തപുരം. അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം നിഷേധിച്ച് കോടതി.
ജനുവരി 22 വരെ രാഹുലിനെ റിമാന്‍ഡ് ചെയ്തു. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയാണ് ജാമ്യം നിഷേധിച്ചത്. ചൊവ്വാഴ്ച രാവിലെയായിരുന്നു രാഹുലിന്റെ അറസ്റ്റ്.
ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും അതിനാൽ ജാമ്യം വേണമെന്നും ആവശ്യപ്പെട്ടെങ്കിലും രാഹുലിൻ്റെ വാദം കോടതി അംഗീകരിച്ചില്ല.
രാഹുലിന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിന് പിന്നാലെയാണ് റിമാന്‍ഡ് ചെയ്യാനുള്ള കോടതി തീരുമാനം. കോടതി നിര്‍ദേശപ്രകാരം രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മെഡിക്കല്‍ പരിശോധന വീണ്ടും നടത്തിയിരുന്നു.
കേസിനാസ്പദമായ സംഭവത്തില്‍ പരുക്കേറ്റ് രാഹുല്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു. ഇക്കാര്യത്തില്‍ മെഡിക്കല്‍ വിവരങ്ങള്‍ പരിശോധിക്കാനായിരുന്നു കോടതി നിര്‍ദേശം.അതേസമയം രാഹുലിൻ്റെ അറസ്റ്റും റിമാൻഡും യൂത്ത് കോൺഗ്രസ് സമരം ശക്തമാക്കും

