ഫൈസാബാദ് (പട്ടിക്കാട്). മത ഭൗതിക സമന്വയ വിദ്യാഭ്യാസ മേഖലയിൽ പുതിയ അടയാളപ്പെടുത്തലുകളുമായി പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജ് 61ാം വര്‍ഷിക 59ാം സനദ് ദാന മഹാസമ്മേളനത്തിനു പ്രൗഢ പരിസമാപ്തി.
പ്രബോധന വീഥിയിലേക്ക് 572 ഫൈസി പണ്ഡിതന്‍മാരെകൂടി ജാമിഅ സമ്മേളനം നാടിനു സമര്‍പ്പിച്ചു.
ഇസ്ലാമിന്റെ പാരമ്പര്യ വഴിയില്‍ അടിയുറച്ച് നിന്ന് പുതിയ കാലത്തെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് പണ്ഡിതന്‍മാര്‍ തയാറാവണമെന്ന് ജാമിഅസമ്മേളനം ആഹ്വാനം ചെയ്തു.
സമാപന മഹാസമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ബഹ്‌റൈന്‍ പാര്‍ലിമെന്റ് ഡെപ്യൂട്ടി സ്പീക്കര്‍ ശൈഖ് അഹ്മദ് അബ്ദുല്‍ വാഹിദ് ഖറാത്ത ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സനദ് ദാനം നിര്‍വഹിച്ചു. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ സ്വാഗതം പറഞ്ഞു. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ സനദ് ദാന പ്രസംഗം നിര്‍വഹിച്ചു.
സമസ്ത സെക്രട്ടറി എം.ടി അബ്ദുല്ല മുസ് ലിയാര്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ശൈഖ് സഈദ് മഹ്ഫൂള് ബിന്‍ സഈദ്, ശൈഖ് ജാബിര്‍ ബിന്‍ ഹസന്‍ അല്‍ ബിശ്‌രി, ഡോ. അബ്ദുറഹീം ഈദി, ഡോ. സുല്‍ത്താന്‍ ബിന്‍ ബഖീത് ,ശൈഖ് റാശിദ് അല്‍ ഹജ്‌രി തുടങ്ങിയ പ്രമുഖര്‍ അതിഥികളായി സംബന്ധിച്ചു. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉപഹാര സമര്‍പ്പണം നടത്തി. സമസ്ത സമസ്ത വൈസ് പ്രസിഡന്റ് കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, എം.പി അബ്ദുസമദ് സമദാനി എം.പി ,അബ്ദുസമദ് പൂക്കോട്ടൂര്‍ സംസാരിച്ചു. യുവ പണ്ഡിതന്‍മാര്‍ക്കുള്ള സ്ഥാനവസ്ത്ര വിതരണം ജാമിഅ നൂരിയ്യ ജനറൽ സെക്രട്ടറി പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങൾ നിർവഹിച്ചു.

