കുമ്പള:"ആരോഗ്യ കേരളം, സുന്ദര കേരളം' എന്ന സന്ദേശവുമായി സൈക്കിളിൽ കേരളം ചുറ്റിക്കറങ്ങുകയാണ് പാലക്കാട് സ്വദേശി വിഷ്ണു.
ദേശീയപാതയിലൂടെയും ഗ്രാമീണ മേഖലകളിലൂടെയുമാണ് വിഷ്ണുവിന്റെ സവാരി. സവാരിക്കിടയിൽ കണ്ടുമുട്ടുന്നവരോടൊക്കെ ആരോഗ്യ സംരക്ഷണത്തിന് സൈക്കിൾ സവാരിക്ക് പകരം മറ്റൊന്നില്ലെന്ന് വിഷ്ണു പറയുന്നു.
സ്കൂൾ പഠനകാലത്ത് തന്നെസൈക്കിൾ സവാരി യോടായിരുന്നു പ്രിയം. അത് ഇപ്പോഴും തുടരുന്നു. പഠനകാലത്ത് നിരവധി സൈക്കിൾ റൈസിങ് മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ടെന്നും വിഷ്ണു പറയുന്നു.
തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ചു കാസർകോട് കുമ്പളയിൽ എത്തിയ വിഷ്ണുവിനെ പ്രഭാത സവാരിക്കിടയിൽ കണ്ട് മുട്ടിയ ദേശീയവേദി ഗൾഫ് പ്രതിനിധി പിഎം റഷീദ് ഒമാൻ,ദേശീയവേദി എക്സിക്യൂട്ടീവ് അംഗം ടി.എ ജലാൽ, കുമ്പള കോയിപ്പാടി സ്വദേശികളായ ശരീഫ്,മൊയ്‌തീൻ അബ്ദുള്ള എന്നിവർ ചേർന്ന് സ്വീകരിച്ചു.

