മുംബൈ.ഈ വർഷത്തെ ആദ്യ കൊവിഡ് മരണം മുംബൈയിൽ റിപ്പോർട്ട് ചെയ്തു.
ചെമ്പൂർ സ്വദേശിയായ 52 കാരനാണ് മരണത്തിന് കീഴടങ്ങിയത്.
2023 ഓഗസ്റ്റിലായിരുന്നു മുംബൈയിലെ അവസാന കൊവിഡ് മരണം റിപ്പോർട്ട് ചെയ്തത്.
മരിക്കുന്നതിന് ഒരു ദിവസം മുമ്പായിരുന്നു രോഗിയെ കൊവിഡ് ബാധയെ തുടർന്ന്
ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുമ്പ് പനി, ചുമ, ശ്വാസതടസ്സം അനുഭവപ്പെട്ട ഇയാളുടെ നില വഷളാവുകയും 24 മണിക്കൂറിനകം തന്നെ മരണത്തിന് കീഴടങ്ങുകയുമായിരുന്നു. മഹാരാഷ്ട്രയിൽ 154 പുതിയ കൊവിഡ് കേസുകളും മുംബൈയിൽ നിന്ന് മാത്രം 21 കേസുകളും മഹാരാഷ്ട്രയിൽ ആകെ രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തു. നാഗ്പൂരിൽ നിന്നാണ് രണ്ടാമത്തെ മരണം.

