കാസർകോട്. ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി വിനോദ് കുമാര്‍ പള്ളയില്‍ വീട് (50) അന്തരിച്ചു.
ഇന്ന് രാവിലെ വീട്ടില്‍ കുഴഞ്ഞുവീണ വിനോദ് കുമാറിനെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മരിച്ചത്. കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയത്തില്‍ എത്തിയത്.സാമൂഹ്യ- സാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ സജീവമായിരുന്നു.
നേരത്തെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് സ്ഥാനം വഹിച്ചിരുന്നു. കോണ്‍ഗ്രസ്-ട്രേഡ് യൂണിയന്‍ നേതാവായിരുന്ന പരേതനായ പി പി കുഞ്ഞിക്കണ്ണന്‍ നായരുടെയും വൈദ്യുതി ബോര്‍ഡ് റിട്ട. ഉദ്യോഗസ്ഥ സാവിത്രി അമ്മയുടെയും മകനാണ്.

