കാസർകോട്.കാസർകോട്ട് എ.ആർ ക്യാംപിലെ സിവിൽ പൊലിസ് ഉദ്യോഗസ്ഥൻ മൂന്ന് നില കെട്ടിടത്തിന് മുകളിൽ വീണ് മരിച്ചു.
ആലപ്പുഴ സ്വദേശി സുധീഷിനെ 40 ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെ കാസർകോട് കറന്തക്കാട്ടെ പഴയ ഉമാ നഴ്‌സിങ് ഹോമിന്റെ മൂന്ന്നിലെ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് കിടക്കുന്ന നിലയിലയിരുന്നു മൃതദേഹം കാണപ്പെട്ടത്.
ആദ്യം ആജ്ഞാത മൃതദേഹമെന്ന് കരുതി ടൗൺ പൊലിസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പിന്നീട് പൊലിസുകാർ മൃതദേഹം തിരിച്ചറിഞ്ഞു. കെട്ടിടത്തിന് മുകളിൽ മദ്യ കുപ്പി കൾ ഉൾപെടെ കണ്ടെത്തിയതായും പറയുന്നു. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടെന്ന് പൊലിസ് പറഞ്ഞു.

