കുമ്പള.അംഗഡിമുഗർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന വിദ്യാർഥികളുടെ കുടുംബ സംഗമവും അംഗഡിമുഗർ-യു.എ.ഇ വെൽഫെയർ കമ്മിറ്റി യുടെ സ്റ്റാർ ഓഫ് മന്ത് അവാർഡ് വിതരണവും നടത്തി.
പ്രധാന അധ്യാപിക ജി.കെ കുമാരി വത്സലയുടെ അധ്യക്ഷയായി.
പി.ടി.എ പ്രസിഡന്റ് ബഷീർ കൊട്ടൂടൽ ഉദ്ഘാടനം ചെയ്തു.
വെൽഫെയർ കമ്മിറ്റി അംഗങ്ങളായ കെ.ടി അബ്ദുൽ റഹിമാൻ, ഹാഷിം ബുളയാളം, കെ.മാധവൻ,ഹരിനാക്ഷി,
ആമിനഅഴീക്കോടൻ സംസാരിച്ചു.
ഷൈജിത്ത്കറവാക്കോട്,
അഷറഫ് മർത്യ ക്ലാസിന് നേതൃത്വം നൽകി.
ബി.എം സഈദ് സ്വാഗതവും പി കെ ഷാഹിന നന്ദിയും പറഞ്ഞു.

