ന്യൂഡല്‍ഹി.രാഹുൽ ഗാന്ധി നയിക്കുന്ന രണ്ടാം യാത്രയുടെ ലോഗോ പുറത്ത് വിട്ട് കോൺഗ്രസ്.
ഡല്‍ഹി കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, ജനറല്‍ സെക്രട്ടറി ജയറാം രമേശ്, ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.
‘ഭാരത് ജോഡോ ന്യായ് യാത്ര, നമുക്ക് നീതി കിട്ടും വരെ’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് രണ്ടാം യാത്ര.
രാജ്യത്തെ ജനങ്ങള്‍ക്ക് സാമ്പത്തികസാമൂഹികരാഷ്ട്രീയ നീതി ഉറപ്പാക്കുന്നതിനുള്ള ഉറച്ച ചുവടുവെപ്പായിരിക്കും ഭാരത് ജോഡോ ന്യായ് യാത്രയുടേതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.
ജനുവരി 14 ന് മണിപ്പൂരിലെ ഇംഫാലില്‍ ആരംഭിക്കുന്ന യാത്ര മുംബൈയിൽ അവസാനിക്കും.

