കുമ്പള. നാളെ ആരംഭിക്കുന്ന കുമ്പള ബദ്രിയാ നഗർ ഇമാം ശാഫി ഇസ് ലാമിക് അക്കാദമി വാർഷിക ആത്മീയ സംഗമം (ജൽസ: സീറത്ത് ഇമാം ശാഫിഈ ) പ്രചരണത്തിൻ്റെ ഭാഗമായുള്ള സന്ദേശ യാത്രയുടെ രണ്ടാം ദിനം ഇന്ന് രാവിലെ 9.30ന് എരിയാലിൽ നിന്നും തുടക്കമാകും.
ഹംദുല്ലാഹ് തങ്ങൾ ക്യാപ്റ്റനും, റാസിഖ് ഹുദവി വൈസ് ക്യാപ്റ്റനുമായ സന്ദേശ യാത്രയുടെ ഡയറക്ടർ മൻസൂർ അശ്ശാഫിയാണ്. ജബ്ബാർ അശ്ശാഫി അസി.ഡയറക്ടറും, ഇബ്രാഹീം ഖലീൽ അശ്ശാഫി കോ.ഓഡിനേറ്ററുമാണ്. ജംഷീർ മൊഗ്രാൽ അസി.കോ.ഓഡിനേറ്റർ.
ശബീബ് ഫൈസി റബ്ബാനി പ്രാർത്ഥന നടത്തും.ഗഫൂർ എരിയാൽ ഉദ്ഘാടനം ചെയ്യും.
അബ്ദുറഹ്‌മാൻ ഹൈതമി പ്രഭാഷണം നടത്തും
ചൗക്കി,ആസാദ് നഗർ, ബദർ നഗർ, ഉഡുവ, പറപ്പാടി, കമ്പാർ, കോട്ടക്കുന്ന്, മൊഗർ,ദിഡുപ്പ കടവത്ത് മൊഗ്രാൽപുത്തൂർ, കൊപ്പളം, പുത്തൂർ കുന്നിൽ, മൊഗ്രാൽ കൊപ്പളം, പെർവാഡ് കടപ്പുറം, കൊയിപ്പാടി, മാവിനക്കട്ട, പെർവാഡ്, മൊഗ്രാൽ ടൗൺ, ചളിയങ്കോട്, കുത്തുബി നഗർ, മഡിമുഗർ, പേരൽ, നാട്ടക്കൽ, പേരാൽ കണ്ണൂർ, മുളിയടുക്കം, ശാന്തിപ്പള്ളം,ബദ്രിയാ നഗർ, മൈമൂൾ നഗർ, റഹ്മത്ത് നഗർ, കോട്ട, ത്വാഹ മസ്ജിദ് എന്നിവിടങ്ങളിൽ പര്യടനം പൂർത്തിയാക്കി വൈകിട്ട് 6ന് കുമ്പള ടൗണിൽ സമാപിക്കും. സമാപനം സയ്യിദ് ഹാദി തങ്ങൾ ഉദ്ഘാടനം ചെയ്യും.ഉമ്മർ ഹുദവി പൂളപ്പാടം, അബ്ദുൽ സലാം വാഫി പ്രഭാഷണം നടത്തും.

