ഉപ്പള.മംഗൽപാടി പഞ്ചായത്ത് ഗവ. ഹോമിയോ ഡിസ്പെൻസറിയിൽ ഒപി സേവനങ്ങൾ സമ്പൂർണമായും ഓൺലൈൻ സംവിധാനത്തിലേക്ക് മാറി.
കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പ് നടപ്പിലാക്കുന്ന ( എ.എച്ച്.ഐ.എസ് 2.0 ആയുഷ് ഹോമിമോപതി ഇൻഫർമേഷേൻ മാനേജ്മെൻ്റ് സിസ്റ്റം) എന്ന ഓൺലൈൻ സോഫ്റ്റ്‌വെയർ വഴിയാണ് ഒപി സേവനങ്ങൾ കടലാസ് രഹിതമാകുന്നത്.
രോഗികളുടെ രജിസ്ട്രേഷൻ, ഡോക്ടറുടെ കൺസൾട്ടേഷൻ, ഫാർമസിയിൽ നിന്നുള്ള മരുന്ന് വിതരണം തുടങ്ങിയവ എ.എച്ച്.ഐ.എം.എസ് വഴി നടപ്പിലാക്കും. സ്ഥാപനത്തിലെ ജീവനക്കാരുടെ സേവന കാര്യങ്ങൾ, എച്ച്.എം.സി അക്കൗണ്ട്, ഫാർമസി സ്റ്റോക്കുകൾ ഉൾപെടെ ഓൺലൈൻ സംവിധാനത്തിലേക്ക് മാറും. രോഗികൾക്ക് ഗുണമേന്മയുള്ള സേവനം കൂടുതൽ കാര്യക്ഷമതയോടെ നൽകാൻ
എ.എച്ച്.ഐ.എം.എസ്
വഴി സാധിക്കുന്നു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ന് ഡിസ്പെൻസറിയിൽ നടന്ന ചടങ്ങ് മംഗൽപാടി പഞ്ചായത്ത് ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷ ഇർഫാന ഇക്ബാൽ ഉദ്ഘടനം ചെയ്തു.

