തൃശൂര്‍.പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ
തൃശൂരിലെത്തും.
രണ്ട് ലക്ഷം വനിതകള്‍ അണിനിരക്കുന്ന ബി.ജെ.പി മഹിളാ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം എത്തുന്നത്.റോഡ് ഷോയും പൊതുസമ്മേളനവുമടക്കമുള്ള പരിപാടികളിലായി രണ്ടര മണിക്കൂറോളം അദ്ദേഹം ചെലവഴിക്കും. 3 മണിക്കു ഹെലികോപ്റ്ററില്‍ കുട്ടനെല്ലൂര്‍ ഹെലിപ്പാഡിലാകും പ്രധാനമന്ത്രി എത്തുക. തുടര്‍ന്നു റോഡ് മാര്‍ഗം തൃശൂരിലേക്ക് പോകും.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനോടനുബന്ധിച്ച് തൃശൂര്‍ നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം.

